Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Situation

യു​വാ​ക്ക​ളു​ടെ വി​ദേ​ശ കു​ടി​യേ​റ്റ​ത്തി​നു പി​ന്നി​ൽ കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യാ​വ​സ്ഥ​യും

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നുള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ദേ​​​ശ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​നു പി​​​ന്നി​​​ൽ സാ​​​മ്പ​​​ത്തി​​​ക​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​വു​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ, ഇ​​​വി​​​ടത്തെ സാ​​​മൂ​​​ഹ്യ, രാ​​​ഷ്‌​​ട്രീ​​​യ സ്ഥി​​​തി​​​യും കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യി പ​​​ഠ​​​നം.

വി​​​ദേ​​​ശ​​​ത്ത് ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നു സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളാ​​​ണ് അ​​​ധി​​​ക​​​വു​​​മെ​​​ന്നും സെ​​​ന്‍റ​​​ർ ഫോ​​​ർ പ​​​ബ്ലി​​​ക് പോ​​​ളി​​​സി റി​​​സ​​​ർ​​​ച്ച് (സി​​​പി​​​പി​​​ആ​​​ർ) ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന​​​തു കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​മൂ​​​ഹി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളാ​​​ണ്. 52 ശ​​​ത​​​മാ​​​നം പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ലെ വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ ഹ​​​നി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ ഭ​​​യ​​​ന്ന് പു​​​റ​​​ത്തേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​മ്പോ​​​ൾ, 45 ശ​​​ത​​​മാ​​​നം ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​തു വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ കു​​​റ​​​വാ​​​ണ്.

ഭൂ​​​രി​​​ഭാ​​​ഗം പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് പോ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​ത​​​ല്ല. സ്വ​​​ന്തം താ​​​ത്പ​​​ര്യ​​​മാ​​​ണ് അ​​​വ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഇ​​​തി​​​നു പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്.

നാ​​​ട്ടി​​​ലെ പ​​​രി​​​മി​​​ത​​​മാ​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ, കു​​​റ​​​ഞ്ഞ ശ​​​മ്പ​​​ളം, വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വ്, കാ​​​മ്പ​​​സ് സെ​​​ല​​​ക്‌​​​ഷ​​​നു​​​ക​​​ളു​​​ടെ അ​​​ഭാ​​​വം എ​​​ന്നി​​​വ 35 ശ​​​ത​​​മാ​​​നം പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ചേ​​​ക്കേ​​​റാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു പ​​​ഠ​​​നം പ​​​റ​​​യു​​​ന്നു.

യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് രാ​​​ഷ്‌​​ട്രീ​​​യ വ്യ​​​വ​​​സ്ഥി​​​തി മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നും അ​​​ഴി​​​മ​​​തി​​​യും വി​​​ക​​​സ​​​ന​​​മി​​​ല്ലാ​​​യ്മ​​​യും കു​​​ടി​​​യേ​​​റ്റ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ടെ​​​ന്നും പ​​​ഠ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ 39 ശ​​​ത​​​മാ​​​നം ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നു യു​​​കെ​​​യും (33 ശ​​​ത​​​മാ​​​നം) കാ​​​ന​​​ഡ​​​യു​​​മാ​​​ണ് (26 ശ​​​ത​​​മാ​​​നം) കൂ​​​ടു​​​ത​​​ൽ പ്രി​​​യ​​​ങ്ക​​​രം. കേ​​​ര​​​ള ഗേ​​​ൾ സ്റ്റു​​​ഡ​​​ന്‍റ് മൈ​​​ഗ്രേ​​​ഷ​​​ൻ സ്റ്റ​​​ഡി എ​​​ന്ന പേ​​​രി​​​ലു​​​ള്ള സി​​​പി​​​പി​​​ആ​​​ർ പ​​​ഠ​​​നം എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. 

Latest News

Corehub Up